India News Politics

കേന്ദ്ര സായുധ പോലീസ് സേന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനൊരുങ്ങി അമിത് ഷാ

കേന്ദ്ര സായുധ പോലീസ് സേനയുമായി സംബന്ധിക്കുന്ന പുതിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സിഎപിഎഫുകളിലെ ഉദ്യോഗസ്ഥരുടെ നിയമനം, ഡെപ്യൂട്ടേഷന്‍, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകോപിപ്പിക്കുകയും ലളിതമാക്കുകയും ചെയ്യുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സശസ്ത്ര സീമ ബല്‍ എന്നീ സേനകളാണ് കേന്ദ്ര സായുധ പോലീസ് സേന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. നിലവില്‍ ഓരോ സേനക്കും അവരവരുടേതായ നിയമങ്ങളാണുള്ളത്. Read More…

Kerala News Politics

അമിത്ഷായുടെ മറുപടി; സംസ്ഥാന സർക്കാരും പ്രതിപക്ഷവും മാപ്പ് പറയണം: കെ.സുരേന്ദ്രൻ

വയനാട് കേന്ദ്രസഹായത്തിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് മാസം വൈകിയത് വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നൽകിയ മറുപടി പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. കേട്ടത് Read More…