കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രശാന്ത് മലവയല്‍ ഇന്ന് രാവിലെ 12 മണിക്ക് വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഗുജറാത്ത് എംപി ദാവല്‍ പട്ടേലിൻ്റെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരം മുതല്‍ റോഡ് ഷോയും നടക്കും. നൂറ് കണക്കിന് പ്രവര്‍ത്തര്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
ബിജെപി സംസ്ഥാന ഭാരവാഹികളായ സജി ശങ്കര്‍, കെ.സദാനന്ദന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എം. സുബീഷ്, എം.ബി. സുകുമാരന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് ആരോട രാമചന്ദ്രന്‍, മണ്ഡലം പ്രസിഡൻ്റുമാരായ ശിവദാസന്‍ വിനായക, സി.എ. ബാബു തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ചടങ്ങിൽ പങ്കെടുക്കും.





