Kerala News

നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കും: “സര്‍ക്കാരില്‍നിന്നും പിന്തുണ ലഭിച്ചില്ല” – നടി

മലയാള ചലച്ചിത്രമേഖലയിലെ പ്രമുഖരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ഏഴുപേരെതിരായ പീഡന പരാതിയില്‍നിന്ന് പിന്മാറുന്നുവെന്ന് ആലുവയിലെ നടി. സര്ക്കാരില്‍നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തത് കാരണം പരാതിയില്‍നിന്ന് പിന്മാറ്റമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. കേസില് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നടന്‍മാര്‍ക്കു പുറമെ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ. ചന്ദ്രശേഖരന് എന്നിവരെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും മാധ്യമങ്ങളില്‍നിന്ന് പോലും പിന്തുണ ലഭിച്ചില്ലെന്നും Read More…

Kerala News

മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാസര്‍ഗോഡ്: നടന്‍ മുകേഷിനെതിരെ ലൈംഗികാരോപണവുമായി പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍ണ്ണമായ ജാമ്യാപേക്ഷയില് കേസിന്റെ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷനും അപൂര്‍ണ്ണമായ അപേക്ഷയെതിരെ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു നടപടി. ഇതേ സമയം, നടന്‍ ഇടവേള ബാബുവിനെതിരെ ബലാത്സംഗക്കേസില് വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് . നേരത്തെ ഇടവേള ബാബുവിന് Read More…

Kerala News

ലൈംഗിക പീഡന കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘം മുകേഷിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തില് വിട്ടു. തീരദേശ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കാതെ പോയി. Read More…

Kerala News Politics

മുകേഷിന് മുൻകൂർ ജാമ്യം: അപ്പീൽ വേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർ‍ക്കാര്‍ മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…

Court Kerala News

മുകേഷിന് ആശ്വാസം: അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

ലൈംഗികാതിക്രമ കേസ്: മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെ തടഞ്ഞു കൊച്ചി:നടനും എം.എൽ.എയുമായ മുകേഷിന് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, മുകേഷിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്ക് തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിന് വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മരട് പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ, 26-ാം തീയതിയാണ് നടി മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള കേസിൽ, മുകേഷിന് ജാമ്യമില്ലാ വകുപ്പുകൾ Read More…

Kerala News Politics

“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ

മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. “സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.

Kerala News Politics

“മുകേഷ് രാജിവെക്കില്ല; ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും” – CPM തീരുമാനം

തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നുവന്നതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളെ അട്ടിമറിച്ച് മുകേഷ് എംഎൽഎ രാജിവെക്കേണ്ടന്നും, മാത്രമല്ല, അദ്ദേഹത്തെ തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്നും CPM നേതൃസഭ തീരുമാനിച്ചു. പ്രതിഷേധം കനത്തതിനെ തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിട്ടുണ്ട്. മുകേഷിനെതിരായ ആരോപണങ്ങൾ പൊളിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് സൂചന. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കം ശക്തമായ പ്രതിഷേധം Read More…

Kerala News

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ

നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് മുകേഷ് എന്നതാണ് ആരോപണം. സിപിഎമ്മും സർക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണ്. ര‍‍ഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്തെ Read More…

Kerala News

മുകേഷ് വിവാദം: സിപിഎമ്മിന് കടുത്ത പ്രതിസന്ധി; രാജിക്കായി മുറവിളി

മലയാള സിനിമയിലെ #MeToo യുടെ പുതിയ അധ്യായം മലയാള സിനിമയിലെ ലൈംഗിക ആരോപണങ്ങളിൽ പുതിയ ചൂടേറിയ വാർത്തകളുമായി മുകേഷ് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീർ കൂടി മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ സിപിഎമ്മിന് വലിയ പ്രതിസന്ധിയുണ്ടായി. മുകേഷ് അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. സിപിഎമ്മിനും സിപിഐക്കും ഇടയിൽ വിയോജിപ്പ് മുകേഷിനെ പിന്തുണച്ച് സിപിഎം നിലപാട് സ്വീകരിച്ചപ്പോൾ സിപിഐ സംയമനം പാലിച്ചു. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരണമോ എന്നതിൽ Read More…