India International News

കാഠ്മണ്ഡു വിമാനത്താവളത്തിൽ കഞ്ചാവുമായി ഇന്ത്യൻ പൗരൻ അറസ്റ്റിൽ

കാഠ്മണ്ഡു: കഞ്ചാവുമായി 36കാരനായ ഇന്ത്യൻ പൗരനെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.

നാർക്കോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർ ഫിറോസ് മുഹമ്മദ് എന്നയാളെ 2 കിലോ കഞ്ചാവുമായാണ് വിമാനത്താവളത്തിലെ അറൈവൽ ലോഞ്ചിൽ നിന്ന് പിടികൂടിയത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കാഠ്മണ്ഡുവിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *