മുംബൈ: മുംബൈയിൽ രണ്ട് വ്യത്യസ്ത പരിശോധനകളിലായി 4.5 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും മെഫെഡ്രോണും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ കൊലപാതകക്കേസിൽ ഉൾപ്പെട്ടവരും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണെന്ന് അധികൃതർ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ക്രൈംബ്രാഞ്ച് യൂണിറ്റ് ഒമ്പത് ബാന്ദ്ര വെസ്റ്റിലെ ഒരു വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന 1.5 കിലോഗ്രാം ചരസ് പിടിച്ചെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള ഒരാളെ Read More…
Tag: cannabis
കാഠ്മണ്ഡു വിമാനത്താവളത്തിൽ കഞ്ചാവുമായി ഇന്ത്യൻ പൗരൻ അറസ്റ്റിൽ
കാഠ്മണ്ഡു: കഞ്ചാവുമായി 36കാരനായ ഇന്ത്യൻ പൗരനെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർ ഫിറോസ് മുഹമ്മദ് എന്നയാളെ 2 കിലോ കഞ്ചാവുമായാണ് വിമാനത്താവളത്തിലെ അറൈവൽ ലോഞ്ചിൽ നിന്ന് പിടികൂടിയത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കാഠ്മണ്ഡുവിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


