ന്യൂഡൽഹി: പ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടമുണ്ടായ നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെ പ്രതിദിനം 18 മണിക്കൂർ വൈദ്യുതി കയറ്റുമതി ചെയ്യാൻ കേന്ദ്ര വൈദ്യുതി മന്ത്രാലയം അനുമതി നൽകി. മുസഫർപുർ–ധൽക്കേബാർ 400 കെവി ഡബിൾ സർക്യൂട്ട് ലൈനിലൂടെ പരമാവധി 600 മെഗാവാട്ടും ടനക്പുർ–മഹേന്ദ്രനഗർ 132 കെവി സിംഗിൾ സർക്യൂട്ട് ലൈനിലൂടെ 54 മെഗാവാട്ടും വൈദ്യുതി നൽകും. പ്രളയത്തെത്തുടർന്ന് നേപ്പാളിലെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. 2027 Read More…
Tag: nepal
കാഠ്മണ്ഡു വിമാനത്താവളത്തിൽ കഞ്ചാവുമായി ഇന്ത്യൻ പൗരൻ അറസ്റ്റിൽ
കാഠ്മണ്ഡു: കഞ്ചാവുമായി 36കാരനായ ഇന്ത്യൻ പൗരനെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർ ഫിറോസ് മുഹമ്മദ് എന്നയാളെ 2 കിലോ കഞ്ചാവുമായാണ് വിമാനത്താവളത്തിലെ അറൈവൽ ലോഞ്ചിൽ നിന്ന് പിടികൂടിയത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കാഠ്മണ്ഡുവിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നേപ്പാൾ മിന്നൽപ്രളയം; മരണം 162 ആയി, 750 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. സുരക്ഷാ സേനാംഗങ്ങളും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ 750ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന വിവരം. സമീപകാല വർഷങ്ങളിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ മിന്നൽ പ്രളയം. ബുധനാഴ്ച നേപ്പാളിലെ മൂന്ന് ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും പ്രളയത്തിൽ തകർന്നു.. ഹിമാപാളികൾ അടർന്നു വന്നതിനെ തുടർന്ന് ഭോട്ടെകോശി നദിയുടെ പോഷകനദിയായ ല്ഹെൻഡെയുടെ Read More…
നേപ്പാൾ പ്രളയം: മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങി
മുംബൈ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിനിടെ മഹാരാഷ്ട്രയിൽ നിന്നുള്ള നാല് വിനോദസഞ്ചാരികൾ കുടുങ്ങി. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്നും പൂനെയിൽ നിന്നുമുള്ള രണ്ട് പേർ വീതമാണ് നേപ്പാളിൽ കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഇവരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയിരിക്കാനിടയുള്ള മഹാരാഷ്ട്ര സ്വദേശികളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. നേപ്പാളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം പ്രളയബാധിത പ്രദേശങ്ങളിലുള്ള മറ്റ് മഹാരാഷ്ട്ര സ്വദേശികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് Read More…
വിവാദ ഭൂപടം ഉൾപ്പെടുത്തിയ ഒരു രൂപ നാണയം പിൻവലിക്കില്ലെന്ന് നേപ്പാൾ
ഇന്ത്യയുമായി അതിർത്തി തർക്കമുള്ള ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ വിവാദ ഭൂപടം പുതിയ ഒരു രൂപ നാണയത്തിൽ തുടർന്നും ഉൾപ്പെടുത്തുമെന്ന് നേപ്പാൾ കേന്ദ്രബാങ്ക് അറിയിച്ചു. ഈ പ്രദേശങ്ങൾ നേപ്പാളിൻ്റെ ഭാഗമാണെന്നാണ് കാഠ്മണ്ഡുവിൻ്റെ നിലപാട്. എന്നാൽ, ഇവ ഉത്തരാഖണ്ഡിൻ്റെ ഭാഗമാണെന്നും വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. 2020-ൽ അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ പ്രദേശങ്ങൾ നേപ്പാളിൻ്റെ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയിരുന്നു. പുതിയ നാണയത്തിലും അതേ ഭൂപടം Read More…
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം- കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത്അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര Read More…
ജെന്‍ സി പ്രക്ഷോഭത്തില്‍ ‘കത്തിയമർന്ന്’ നേപ്പാള്‍; സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു
കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 900 തടവുപുള്ളികള്‍ രക്ഷപ്പെട്ടു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകാരികളായ യുവാക്കളോട് ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകാനും അദ്ദേഹം പറഞ്ഞു. അസ്വസ്ഥജനകമായ സാഹചര്യം ലഘൂകരിക്കുക, ദേശീയ പൈതൃകം, പൊതു, സ്വകാര്യ സ്വത്തുക്കള്‍, നയതന്ത്ര കാര്യലയങ്ങള്‍ Read More…
കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ
നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന് ഉറപ്പ് നൽകി. യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കലാപബാധിതമായ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന Read More…
വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും, യൂട്യൂബും ഉള്‍പ്പടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍
കാഠ്മണ്ഡു: വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി. ‘രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ നേതാപ്പള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയച്ചു. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്ലാറ്റ്ഫോമുകള്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ Read More…










