തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കർശന നടപടിയുടെ ഭാഗമായി കേരള സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ സംസ്ഥാനത്തെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയയിടങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
സുപ്രീംകോടതിയുടെ ഉത്തരവിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾക്കുമനുസരിച്ചാണ് ഈ നടപടി. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ (110 ഡെസിബെൽ ശബ്ദപരിധിയിൽ) സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞു
ദീപാവലി ആഘോഷങ്ങളിൽ രാത്രി 8 മുതൽ 10 വരെ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാൻ അനുമതി ഉണ്ടാകൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.





