Kerala News

നാല് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോർ നേടി. തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം (85.83 ശതമാനം), എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷൻ ജനകീയ ആരോഗ്യ കേന്ദ്രം (88.47 ശതമാനം), വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം (90.55 ശതമാനം) എന്നിവയാണ് എൻ.ക്യു.എ.എസ്. കരസ്ഥമാക്കിയത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പ്രവർത്തനങ്ങളാണ് Read More…

Kerala News

4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 193 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18% സ്‌കോർ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ 193 എൻ.ക്യു.എ.എസ്. അംഗീകാരവും 83 പുനരംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് Read More…

Kerala News

ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും 100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾക്ക് നിരോധനം.

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കർശന നടപടിയുടെ ഭാഗമായി കേരള സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ സംസ്ഥാനത്തെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയയിടങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾക്കുമനുസരിച്ചാണ് ഈ നടപടി. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ (110 ഡെസിബെൽ ശബ്ദപരിധിയിൽ) സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞു ദീപാവലി ആഘോഷങ്ങളിൽ രാത്രി 8 മുതൽ 10 Read More…