മലപ്പുറം: പരമ്പരാഗത ബിസിനസുകളെ കൂടുതൽ ഘടനാപരമായി വളർത്തി നിക്ഷേപയോഗ്യമായ എന്റർപ്രൈസുകളാക്കി മാറ്റാൻ ലക്ഷ്യമിട്ട് മലബാർ ഇന്നൊവേഷൻ എൻട്രപ്രണർഷിപ്പ് സോൺ (MiZone)യും CPA കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി പ്രത്യേക വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രാദേശിക സംരംഭകർക്ക് സ്റ്റാർട്ടപ്പ് മനോഭാവം കൈമാറി ബിസിനസിനെ അടുത്ത വളർച്ചാതട്ടിലേക്ക് എത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഈ പരിപാടി.
കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യൂബേഷൻ സെന്ററായ MiZone, കഴിഞ്ഞ എട്ട് വർഷങ്ങളായി മലബാർ മേഖലയിലെ ആയിരത്തിലധികം സംരംഭകർക്ക് മെന്ററിംഗ്, ഫണ്ടിംഗ്, ഘടനാപരമായ മാർഗനിർദേശം എന്നിവ നൽകി സംരംഭക വികസനത്തിന് നേതൃത്വം നൽകി വരുന്ന ഒരു നോൺ-പ്രോഫിറ്റ് സംഘടനയാണ്.
സെഷൻ ഹൈലൈറ്റുകൾ:
- ബിസിനസ് സ്കെയിൽ ചെയ്യാനും പുതിയ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിക്കാനും പ്രായോഗിക തന്ത്രങ്ങൾ
- ബിസിനസിനെ ഇൻവെസ്റ്റബിൾ ആക്കി സ്ഥിരതയുള്ള വളർച്ചയ്ക്കായി തയ്യാറാക്കുന്ന സമീപനങ്ങൾ
- ഓട്ടോ-പൈലറ്റ് മോഡൽ വഴി പ്രാദേശിക ബിസിനസുകളുടെ കാര്യക്ഷമ പ്രവർത്തനം
- വലിയ ബിസിനസ് ശൃംഖലകളുമായുള്ള നെറ്റ്‌വർക്കിംഗ് അവസരങ്ങൾ
- വളർച്ചയെ തടസപ്പെടുത്തുന്ന വെല്ലുവിളികൾ തിരിച്ചറിയാനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനും ഇന്ററാക്ടീവ് ചർച്ചകൾ
- GCC, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ ഉൾപ്പെടെ കേരളത്തിനുപുറത്തേക്കുള്ള വിപുലീകരണ സാധ്യതകളുടെ വിലയിരുത്തൽ
“Where Local Businesses Think Global” എന്ന ആശയവുമായി സംഘടിപ്പിക്കുന്ന ഈ വർക്ക്‌ഷോപ്പ്, പ്രാദേശിക ബിസിനസുകൾക്ക് ആഗോള സാധ്യതകളിലേക്ക് ആത്മവിശ്വാസത്തോടെ കടക്കാനുള്ള നിർണായക വേദിയാകും.
📅 തീയതി: 14 ഫെബ്രുവരി 2026
⏰ സമയം: വൈകുന്നേരം 7.00pm – 10.00pm
📍 വേദി: CPA College of Global Studies, പുത്തനത്താണി, മലപ്പുറം
📞 റജിസ്ട്രേഷൻ: +91 7688 916 916, +91 9846 014 646
🌐 WhatsApp: https://wa.me/917688916916





