മലപ്പുറം: പരമ്പരാഗത ബിസിനസുകളെ കൂടുതൽ ഘടനാപരമായി വളർത്തി നിക്ഷേപയോഗ്യമായ എന്റർപ്രൈസുകളാക്കി മാറ്റാൻ ലക്ഷ്യമിട്ട് മലബാർ ഇന്നൊവേഷൻ എൻട്രപ്രണർഷിപ്പ് സോൺ (MiZone)യും CPA കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി പ്രത്യേക വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രാദേശിക സംരംഭകർക്ക് സ്റ്റാർട്ടപ്പ് മനോഭാവം കൈമാറി ബിസിനസിനെ അടുത്ത വളർച്ചാതട്ടിലേക്ക് എത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഈ പരിപാടി. കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യൂബേഷൻ സെന്ററായ MiZone, കഴിഞ്ഞ എട്ട് വർഷങ്ങളായി മലബാർ മേഖലയിലെ ആയിരത്തിലധികം സംരംഭകർക്ക് മെന്ററിംഗ്, ഫണ്ടിംഗ്, ഘടനാപരമായ മാർഗനിർദേശം Read More…


