Business Kerala News

സ്വർണവിലയിൽ വൻ ഇടിവ്; പവന് ₹1,920 കുറഞ്ഞ് ₹1,14,240 ആയി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവന് ഇന്ന് ₹1,920 കുറഞ്ഞ് ₹1,14,240 ആയി. ഗ്രാമിന് ₹240 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹14,280 ആയി.

തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില താഴ്ന്നത്. ഇന്നലെ പവന് ₹880 കുറഞ്ഞ് ₹1,16,160 ആയിരുന്നു വില. ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെയുള്ള റെക്കോർഡ് ഉയരം. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്, തുടർന്ന് വില കുതിച്ചുയർന്നിരുന്നു.

ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നതെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ വില കൂടിയും കുറഞ്ഞും നിലകൊള്ളുന്ന സാഹചര്യത്തിൽ, ആഭരണ വിപണിയിൽ ജാഗ്രതയോടെ ഇടപെടൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *