Culture India News

അമർനാഥ് യാത്ര: സുരക്ഷ ശക്തമാക്കാൻ ‘പഹ്‌ചാൻ ആപ്പ്’ അവതരിപ്പിച്ച് അനന്ത്നാഗ് പൊലീസ്

അമർനാഥ് യാത്ര 2026-ന്റെ ഭാഗമായി തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലാ പൊലീസ് ‘പഹ്‌ചാൻ ആപ്പ്’ എന്ന ക്യുആർ കോഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു.

അമർനാഥ് യാത്രാമാർഗത്തിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി പ്രവർത്തിക്കുന്ന സേവനദാതാക്കളെ രജിസ്റ്റർ ചെയ്യുകയും അവരുടെ വിവരങ്ങൾ തൽക്ഷണം പരിശോധിക്കുകയും ചെയ്യുന്നതിനാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്യുആർ കോഡ് ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ സേവനദാതാക്കളുടെ തിരിച്ചറിയൽ പരിശോധിക്കാൻ ആപ്പിലൂടെ സാധിക്കുമെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇതുവഴി രജിസ്റ്റർ ചെയ്തവരെയും സ്ഥിരീകരിക്കാത്തവരെയും വ്യക്തമായി തിരിച്ചറിയാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രാകാലത്ത് സേവനദാതാക്കളുടെ മറവിൽ സാമൂഹ്യവിരുദ്ധരോ സ്ഥിരീകരിക്കാത്ത വ്യക്തികളോ പ്രവേശിക്കുന്നത് തടയുകയും സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.ഡിജിറ്റൽ പരിശോധനാ സംവിധാനം യാത്രയുടെ സുഗമമായ നടത്തിപ്പിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *