ബംഗ്ലാദേശിൽ അഞ്ചാം പനി വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കുട്ടികൾ കൂടി മരിച്ചതോടെ മരണസംഖ്യ 336 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ അഞ്ചാം പനി ലക്ഷണങ്ങളോടെ 1,238 കുട്ടികളെയാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിലുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു.
രോഗവ്യാപനം നിയന്ത്രിക്കാൻ വ്യാപക പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും കേസുകളും മരണസംഖ്യയും ഉയരുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.





