India International News Politics

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

കൂച്ച് ബിഹാർ: ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ പ്രവേശിച്ച മുസ്ലിം കുടിയേറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി തിരിച്ചയക്കാൻ പൊലീസിന് നിർദേശം നൽകി മുഖ്യമന്ത്രി സുവേന്ദു അധികാരി. അതേസമയം, അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കളെ അഭയാർത്ഥികളായി കണ്ട് സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ് മേളയോടനുബന്ധിച്ച് കൂച്ച് ബിഹാറിലെത്തിയ അദ്ദേഹം പരിപാടിയിൽ സംസാരിക്കവെയാണ് ജില്ലാ പൊലീസ് മേധാവി മനീഷ് ജോഷിക്ക് നിർദേശം നൽകിയത്. അനധികൃതമായി ഇന്ത്യയിലെത്തിയ മുസ്ലിം കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് അവർ Read More…

Health International Medical News

ബംഗ്ലാദേശിൽ അഞ്ചാം പനി ബാധിച്ച് മരണം 336 ആയി

ബംഗ്ലാദേശിൽ അഞ്ചാം പനി വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കുട്ടികൾ കൂടി മരിച്ചതോടെ മരണസംഖ്യ 336 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ അഞ്ചാം പനി ലക്ഷണങ്ങളോടെ 1,238 കുട്ടികളെയാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിലുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ വ്യാപക പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും കേസുകളും മരണസംഖ്യയും ഉയരുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.