മുംബൈ: നടൻ ടൈഗർ ഷ്രോഫുമായി ബന്ധപ്പെട്ട വെടിവെപ്പ് കേസിൽ ഹരിയാനയിലെ സോനിപത്തിൽ നിന്ന് ഒരാളെ കൂടി മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട പുതിയ നടപടിയുണ്ടായത്.
കേസിൽ നേരത്തെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിരവധി പേർ ഹരിയാന സ്വദേശികളാണ്.
പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് പുതിയ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തുടർ അന്വേഷണത്തിനായി മുംബൈയിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.





