Business Economy India Kerala News

ഗാര്‍ഹിക പാചക വാതക വില വര്‍ധിപ്പിച്ചു


രാജ്യത്ത് വീണ്ടും ഗാർഹിക പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 29 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 942 രൂപ വിലയായി. കോഴിക്കോട് ഒരു സിലിണ്ടറിന് 950.50 രൂപയാണ് വില. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതകവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസം ഏഴിന് 60 രൂപയാണ് സിലിണ്ടറിന് വര്‍ധിപ്പിച്ചത്. മുമ്പ് എല്‍പിജി വാണിജ്യ സിലിണ്ടറിന് 42 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഗാര്‍ഹിക പാചക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചതോടെ സാധാരണക്കാരുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *