Kerala News

ജാഗ്രത: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ


സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടാകുമെന്ന അറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട്, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്യ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റുണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, വീഴാറായ മരങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റില്‍ വീഴാന്‍ സാധ്യത ഉള്ളതിനാല്‍ മഴ ഇല്ലാത്ത സമയത്ത് മരങ്ങള്‍ മുറിച്ച് മാറ്റുകയോ ബലക്ഷയമുള്ള പോസ്റ്റുകള്‍ ശരിയായി ബലപ്പെടുത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *