Death Kerala News

സലിം കുമാറിൻ്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമക്കും തീരാ നഷ്ടം: മന്ത്രി കെ മുരളീധരന്‍


നടന്‍ സലിംകുമാറിൻ്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി കെ മുരളീധരന്‍. സലിംകുമാര്‍ അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു എന്നും അദ്ദേഹത്തിൻ്റെ വിയോഗം രാഷ്ട്രീയരംഗത്തും സിനിമക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഹാസ്യനടനായി എത്തി മലയാള സിനിമലോകം കീഴടക്കിയ വ്യക്തിയാണ് സലിംകുമാര്‍. താന്‍ കോണ്‍ഗ്രസുകാരനാണെന്ന പേരില്‍ അവസരം നിഷേധിച്ചാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരിച്ച സമയത്തൊന്നും ഒരു ആനുകൂല്യത്തിനും സലിംകുമാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ വിളിക്കാതെ തന്നെ പ്രചാരണ രംഗത്ത് എത്തിയിരുന്നുവെന്നും അത്രയും നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനെ കണ്ടെതത്താന്‍ പ്രയാസമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

സലിംകുമാറിൻ്റെ വിയോഗത്തില്‍ ഒട്ടനവധി പേരാണ് അനുശോചനം അറിയിക്കാന്‍ എത്തിയത്. സിനിമക്കകത്തും പുറത്തും തൻ്റെ നല്ലൊരു സുഹൃത്തായിരുന്നു സലികുമാര്‍ എന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാമൂഹിക വിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രിയ സുഹൃത്തിന് വേദനയോടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *