Culture Kerala News

വിഷു: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ സുരക്ഷ സംവിധാനമൊരുക്കി പോലിസ്

ഗുരുവായൂർ: വിഷു ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പോലീസും രംഗത്തുണ്ടാകും.

വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വവും, പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുക്കണി ദർശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *