തിരുവനന്തപുരം: കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വിഷു, മലയാളികളുടെ പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു. സൂര്യൻ മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷു. സാധാരണയായി ഏപ്രിൽ 14 അല്ലെങ്കിൽ 15-നാണ് വിഷു ആചരിക്കുക. വിഷുവിൻ്റെ പ്രധാന ആചാരമാണ് “വിഷുക്കണി”. വർഷം മുഴുവൻ സമൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ മലയാളികളും പുലർച്ചെ കണ്ണുതുറന്ന് വിഷു കണി കാണുന്നത് . കണിയിൽ കണിക്കൊന്നപ്പൂ, കണിവെള്ളരി, അരി, നാണയം, കണ്ണാടി, കൃഷ്ണ വിഗ്രഹം, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താറുണ്ട്. “കൈനീട്ടം” വിഷുവിൻ്റെ മറ്റൊരു പ്രധാന ഘടകമാണ്. മുതിർന്നവർ Read More…
Tag: vishu
വിഷു: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ സുരക്ഷ സംവിധാനമൊരുക്കി പോലിസ്
ഗുരുവായൂർ: വിഷു ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പോലീസും രംഗത്തുണ്ടാകും. വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വവും, പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുക്കണി ദർശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറും അഭ്യർത്ഥിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഒരുക്കും
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 2.55 മുതൽ 3.55 വരെയാണ് വിഷു കണി ദർശനം. തുടർന്ന് നിർമ്മാല്യം, അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും ഉണ്ടാകും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ (മുതിർന്ന പൗരൻമാർ), പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ Read More…
40% വരെ വിലക്കുറവ്; കൺസ്യൂമർഫെഡിന്റെ വിഷു-ഈസ്റ്റർ ചന്ത ഏപ്രിൽ 12 മുതൽ
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത ഏപ്രിൽ 12 മുതൽ 21 വരെ തുടർച്ചയായി 10 ദിവസം നടത്താനാണ് തീരുമാനം. വിഷു-ഈസ്റ്റർ ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി. എൻ. വാസവൻ തിരുവനന്തപുരത്ത് നിർവഹിക്കും. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, 14 ജില്ലാ കേന്ദ്രങ്ങളിലെ വിൽപ്പനശാലകൾ എന്നിവ ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങൾ സജ്ജമാണ്. പൊതു മാർക്കറ്റിനേക്കാൾ 40% Read More…




