Kerala News Politics

മുക്കാട്ടുകരയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം; ബിജെപി പ്രതിഷേധ മാർച്ച് നടത്തി

മുക്കാട്ടുകര ഡിവിഷനിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുക്കാട്ടുകര ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

ബിജെപി ജില്ലാ കമ്മിറ്റി അംഗം തിമിത്തി വടക്കൻ അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും വെല്ലുവിളിച്ചാണ് കോർപ്പറേഷൻ ഭരണസമിതി മുന്നോട്ടുപോകുന്നതെന്ന് വിബിൻ ഐ. നിക്കുന്നത്ത് പറഞ്ഞു. ഡിവിഷൻ കൗൺസിലറുടെയും കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും കഴിവുകേടാണ് റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി പൊതുജനങ്ങളുടെ യാത്ര സുരക്ഷിതമാക്കണം. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും കോർപ്പറേഷൻ ഭരണസമിതി നടപടിയെടുക്കാതെ നോക്കിനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി മുക്കാട്ടുകര ഏരിയ ജനറൽ സെക്രട്ടറി ജയൻ കരുമുടി, എസ്.സി. മോർച്ച സെക്രട്ടറി രാജൻ നെല്ലങ്കര എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജിഷ്ണു, ഏരിയ പ്രസിഡന്റ് ഗിരീഷ് ചെറുവാറ, മുൻ ഏരിയ പ്രസിഡന്റ് രാജപ്രഭു, ഗിരീഷ് താർളി എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *