Culture Kerala News

കണ്ണന് 92 കാഴ്ചക്കുലകൾ സമർപ്പിച്ച് ഓൺലൈൻ ഭക്തജന കൂട്ടായ്മ

ശ്രീഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി 92 കാഴ്ചക്കുലകളുടെ സമർപ്പണം. ഗുരുവായൂരപ്പ ഭക്തരുടെ ഓൺലൈൻ കൂട്ടായ്മയാണ് ഈ സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭക്തജന കൂട്ടായ്മയ്ക്കായി ആദ്യ കാഴ്ചക്കുല ഭഗവാന് സമർപ്പിച്ചു.

തുടർന്ന് ഗുരുവായൂർ ഡിവോട്ടീസ് ഓൺലൈൻ കൂട്ടായ്മ അംഗങ്ങളായ ലാലാ പ്രസാദ്, വിഷ്ണു, ആഷിക, ആതിര, ജ്യോതിസ് എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു.

ഗുരുവായൂരപ്പനോടുള്ള അതിരറ്റ ഭക്തിസൂചകമായി കഴിഞ്ഞ വർഷം 80 കാഴ്ചക്കുലകൾ ഈ കൂട്ടായ്മ സമർച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *