Business Kerala News

തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് ₹400 വർധിച്ചു, വില ₹1,18,480

Kochi: ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് ഒറ്റയടിക്ക് 400 രൂപ വർധിച്ചതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില ₹1,18,480 ആയി. ഗ്രാമിന് ₹50 ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില ₹14,810 ആയി.

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവന്‍ സ്വർണത്തിന്റെ വില ₹1,17,760 ആയിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രണ്ടിന് രേഖപ്പെടുത്തിയ ₹1,07,920 ആണ്. ബുധനാഴ്ച രേഖപ്പെടുത്തിയ ₹1,18,720 ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരമായി തുടരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *