കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശഭരിതമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. തൃശൂരില്‍ ഇന്ന് വൈകീട്ട് നടന്ന റോഡ് ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്തത്. പാലക്കാട് കോട്ട മൈതാനത്ത് വെച്ച് നടന്ന ചടങ്ങിന് ശേഷം ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സിസി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെകെ അനീഷ് കുമാര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തി മോദിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
തൃശൂരില്‍ പത്മജ വേണുഗോപാല്‍ ജയിക്കുമെന്നും മാറാത്ത ഭരണം ഇതോടെ മാറുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ഡീല്‍ ആരോപണവും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസും പരാമര്‍ശിച്ചാണ് പാലക്കാട് മോദി പ്രസംഗിച്ചത്.





