Kerala News Politics

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിലെത്തി പ്രധാനമന്ത്രി


കേരള നിയമസഭ തെരഞ്ഞെടുപ്പിന് തൃശൂരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വരാജ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎയുടെ റോഡ് ഷോയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. പാലക്കാട് കോട്ടമൈതാനത്ത് വെച്ച് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നു. അതിലും പ്രധാനമന്ത്രി പങ്കാളിയായി. കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ കോളേജിലുള്ള ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി പിന്നീട് കാര്‍ മാര്‍ഗമായിരിക്കും ഗ്രൗണ്ടിലേക്ക് എത്തുക.

തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് മോദിയുടെ റോഡ് ഷോ ആരംഭിക്കും. തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥി സിസി മുകുന്ദനും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *