Kerala News

മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് സ്ഥിരനമ്പർ; സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു

തിരുവനന്തപുരം: തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വീടുകൾക്ക് സ്ഥിരമായ നമ്പർ അനുവദിക്കുന്നതിനെ കുറിച്ച് പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. ഫെബ്രുവരി 24-ലെ മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) വിജ്ഞാപനപ്രകാരം തീരദേശങ്ങളിൽ വീടുകൾ നിർമ്മിക്കാനും പുനർനിർമ്മിക്കാനും അനുമതിയുണ്ടെങ്കിലും, നിലവിൽ ഇവയ്ക്ക് മൂന്നിരട്ടി നികുതി ബാധകമായ യു/എ നമ്പർ മാത്രമാണ് ലഭിക്കുന്നത്. ഈ അവസ്ഥയിൽ മാറ്റം വരുത്തി തീരദേശവാസികൾക്ക് അർഹമായ രീതിയിൽ സ്ഥിരവീട്ടുനമ്പർ അനുവദിക്കണമെന്ന് റിട്ട. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. വിഷയത്തിൽ അടിയന്തരമായി നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *