Kerala News

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിയമനം ഒരു വർഷം കൂടി നീട്ടി; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായ റവാഡ ചന്ദ്രശേഖറിന്റെ നിയമനം ഒരു വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിംഗ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാലാവധി നീട്ടൽ. 2026 ജൂൺ 30ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ഡിജിപി സ്ഥാനത്തെ കാലാവധി ഇനി 2027 ജൂൺ 30 വരെയാകും. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

Leave a Reply

Your email address will not be published. Required fields are marked *