ചെന്നൈ: “ഉലകനായകൻ,” “ആണ്ടവർ,” എന്നീ ബഹുമാനപദവികൾ വിട്ട്, ഇനി കമൽ ഹാസനെന്നോ, കമൽ എന്നോ, എ.കെ. എന്നോ വിളിച്ചാൽ മതിയെന്ന് പ്രിയപ്പെട്ട ആരാധകരോട് അഭ്യർത്ഥിച്ച് തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.”ഉലകനായകൻ പോലുള്ള പദവികൾ കേൾക്കുമ്പോൾ എനിക്ക് സന്തോഷമായിരുന്നു, പക്ഷേ കലാകാരൻ അതിൻറെ കലയുടെ മുകളിലേക്ക് കയറാൻ പാടില്ല. എന്റെ കുറവുകൾ മനസിലാക്കി എളിമയോടെ തുടരാൻ ആഗ്രഹിക്കുന്നു.”കമല്‍ ഹാസന് പറഞ്ഞു.