നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാർ ഉടൻ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളിൽ അവിടെനിന്നു മടങ്ങാൻ ഇന്ത്യൻ പൗരന്മാർ ശ്രമിക്കണം. ഇതിനു സാധിക്കാത്തവർ പരമാവധി മുൻകരുതൽ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണം. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 (വാട്‌സ്ആപ്പിലും), ഇ-മെയിൽ ഐഡി hoc.damascus@mea.gov.in എന്നിവയിൽ അപ്‌ഡേറ്റുകൾക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ Read More…
Tag: indian cinema
“ഉലകനായകൻ എന്നു വിളിക്കരുത്,” ആരാധകരോട് കമൽ ഹാസൻ
ചെന്നൈ: “ഉലകനായകൻ,” “ആണ്ടവർ,” എന്നീ ബഹുമാനപദവികൾ വിട്ട്, ഇനി കമൽ ഹാസനെന്നോ, കമൽ എന്നോ, എ.കെ. എന്നോ വിളിച്ചാൽ മതിയെന്ന് പ്രിയപ്പെട്ട ആരാധകരോട് അഭ്യർത്ഥിച്ച് തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.”ഉലകനായകൻ പോലുള്ള പദവികൾ കേൾക്കുമ്പോൾ എനിക്ക് സന്തോഷമായിരുന്നു, പക്ഷേ കലാകാരൻ അതിൻറെ കലയുടെ മുകളിലേക്ക് കയറാൻ പാടില്ല. എന്റെ കുറവുകൾ മനസിലാക്കി എളിമയോടെ തുടരാൻ ആഗ്രഹിക്കുന്നു.”കമല്‍ ഹാസന്‍ പറഞ്ഞു.



