Entertainment News

കമല്‍ഹാസനും ആയുഷ്മാന്‍ ഖുറാനയ്ക്കും ഓസ്‌കർ വോട്ടിങ്ങിൽ പങ്കെടുക്കാൻ ക്ഷണം

ഈ വർഷത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസിന്റെ ഭാഗമാകാൻ ഇന്ത്യയിൽ നിന്നും നടന്മാരായ കമൽ ഹാസനും ആയുഷമാൻ ഖുറാനയ്ക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാൽ, അവർക്ക് ഓസ്‌കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. ജൂൺ 26 നാണ്, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ക്ഷണക്കത്തിന്റെ പട്ടിക പ്രഖ്യാപിച്ചത്, അതിൽ ഗില്ലിയൻ ആൻഡേഴ്‌സൺ, അരിയാന ഗ്രാൻഡെ, സെബാസ്റ്റ്യൻ സ്റ്റാൻ, ജെറമി സ്ട്രോങ്, ജേസൺ മൊമോവ തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം Read More…

India News Politics

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; തമിഴ്‌നാട്ടില്‍ ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ഉൾപ്പെടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കമല്‍ഹാസന്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ ആറു Read More…

Entertainment News

‘തഗ് ലൈഫ്’ വിലക്ക് പിൻവലിക്കണം: കമൽഹാസൻ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു

ബംഗളൂരു: കമല്‍ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് ല്‍ കര്‍ണാടക ഫിലിം ചേംബര്‍ ഏര്പ്പെടുത്തിയ വിലക്കിനെതിരെ കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഫിലിം ചേംബറിന്റെ നടപടി അസാധുവായതിനാല്‍ വിലക്ക് പിൻവലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് Read More…

Entertainment News

കമൽ ഹാസൻ മാപ്പ് പറയാതെ ‘തഗ് ലൈഫ്’ റിലീസ് ഇല്ല; കർണാടകയിൽ കർണാടകയിൽ വിലക്ക്

ബെംഗളൂരു: നടൻ കമൽ ഹാസന്റെ വിവാദപരാമർശത്തെ തുടർന്ന് കമൽ ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ന് കർണാടകയിൽ വിലക്ക്. മാപ്പ് പറയാതെ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രഖ്യാപിച്ചു. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ 38 വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജൂൺ 5ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം പ്രൊമോഷൻ പരിപാടിക്കിടെ, കമൽ ഹാസന്റെ കന്നഡഭാഷയെ കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. “നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് Read More…

India News

വാക്ക് പാലിച്ച് സ്റ്റാലിൻ; കമൽഹാസൻ രാജ്യസഭയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവാകുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽഹാസന് നൽകാൻ ഡിഎംകെ തീരുമാനിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം മന്ത്രി ശേഖർ ബാബു കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി. എംഎൻഎം ജനറൽ സെക്രട്ടറി എ. അരുണാചലും ചർച്ചയിൽ പങ്കെടുത്തു. കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡിഎംകെയ്ക്ക് രാജ്യസഭയിലേക്ക് നാലുപേരെ വരെ വിജയിപ്പിക്കാനാകുമെന്ന് കണക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകാൻ കമൽഹാസൻ കോയമ്പത്തൂരിൽ Read More…

Entertainment News

“ഉലകനായകൻ എന്നു വിളിക്കരുത്,” ആരാധകരോട് കമൽ ഹാസൻ

ചെന്നൈ: “ഉലകനായകൻ,” “ആണ്ടവർ,” എന്നീ ബഹുമാനപദവികൾ വിട്ട്, ഇനി കമൽ ഹാസനെന്നോ, കമൽ എന്നോ, എ.കെ. എന്നോ വിളിച്ചാൽ മതിയെന്ന് പ്രിയപ്പെട്ട ആരാധകരോട് അഭ്യർത്ഥിച്ച് തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.”ഉലകനായകൻ പോലുള്ള പദവികൾ കേൾക്കുമ്പോൾ എനിക്ക് സന്തോഷമായിരുന്നു, പക്ഷേ കലാകാരൻ അതിൻറെ കലയുടെ മുകളിലേക്ക് കയറാൻ പാടില്ല. എന്റെ കുറവുകൾ മനസിലാക്കി എളിമയോടെ തുടരാൻ ആഗ്രഹിക്കുന്നു.”കമല്‍ ഹാസന്‍ പറഞ്ഞു.