തിരുവനന്തപുരം: തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വീടുകൾക്ക് സ്ഥിരമായ നമ്പർ അനുവദിക്കുന്നതിനെ കുറിച്ച് പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. ഫെബ്രുവരി 24-ലെ മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) വിജ്ഞാപനപ്രകാരം തീരദേശങ്ങളിൽ വീടുകൾ നിർമ്മിക്കാനും പുനർനിർമ്മിക്കാനും അനുമതിയുണ്ടെങ്കിലും, നിലവിൽ ഇവയ്ക്ക് മൂന്നിരട്ടി നികുതി ബാധകമായ യു/എ നമ്പർ മാത്രമാണ് ലഭിക്കുന്നത്. Read More…


