ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം.നാലുപേര്‍ മരിച്ചു. 60 പേരെ കാണാതായി. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളച്ചത്. ഒട്ടേറെ വീടകുളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. Read More…
Tag: india pak war
ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ ട്രംപ് തിരുത്തി നിലപാട്: “മധ്യസ്ഥതയില്ല, രണ്ടു മിടുക്കനായ നേതാക്കള്‍ സംവദിച്ച് തീരുമാനിച്ചു”
വാഷിംഗ്ടണ്‍: ഇന്ത്യ–പാകിസ്ഥാന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ ഇരു രാജ്യങ്ങളിലെയും മിടുക്കനായ നേതാക്കള്‍ സംസാരിച്ചാണ് പ്രശ്നപരിഹാര തീരുമാനം എടുത്തത്, എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീര്‍ യു.എസ്. സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപിന്റെ പുതിയ നിലപാട്. “ഇന്ത്യയിലും പാകിസ്ഥാനിലും മിടുക്കരായ നേതാക്കളാണ്. അവരുടെ തീരുമാനമാണ് യുദ്ധം ഒഴിവാക്കിയത്. ഇതിൽ എനിക്ക് Read More…
ഐപിഎൽ: ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങൾ വരില്ല
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുമ്പോൾ, വിദേശ താരങ്ങളുടെ അഭാവം ടീമുകളെ ആശങ്കയിൽ ആക്കി. മിക്ക ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങളും പുതിയ ഷെഡ്യൂളിൽ പങ്കാളികളാകില്ലെന്നാണ് ഇപ്പോഴത്തെ സൂചന. വിദേശ താരങ്ങള്‍ക്കു പകരക്കാരെ താത്കാലികമായി ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതു ടീമുകള്‍ക്ക് ആശ്വസമാണ്. പകരക്കാരായ താരങ്ങളെ അടുത്ത സീസണിലേക്ക് നിലനിര്‍ത്താന്‍ പക്ഷേ സാധിക്കില്ല. പരിക്കേറ്റാലാണ് പകരക്കാരെ ഉള്‍പ്പെടുത്താമെന്ന അനുമതി നിലവിലുള്ളത്. അങ്ങനെ പകരമെത്തിക്കുന്ന താരത്തെ അടുത്ത സീസണിലും ടീമിനു നിലിര്‍ത്താം. Read More…
ശബ്ദങ്ങളില്ലാതെ സമാധാനത്തിലേക്ക്: കശ്മീരും അതിര്‍ത്തിപ്രദേശങ്ങളും സാധാരണ നിലയിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളെ അശാന്തമാക്കിയ യുദ്ധ ഭീതിക്ക് അവസാനം. പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്നുള്ള ഇന്ത്യയുടെ “ഓപ്പറേഷന്‍ സിന്ദൂര്‍” പ്രഹരങ്ങള്‍ക്കും പിന്നാലെ സംഘര്‍ഷഭൂമിയായ കശ്മീര്‍ താഴ്‌വരയും അതിര്‍ത്തി ജില്ലകളും ഇനിയൊരിക്കല്‍ കൂടി സമാധാനത്തിലേക്ക് മടങ്ങുകയാണ്. ആറ് ദിവസത്തെ നിരന്തരമായ ഡ്രോണും മിസൈലും തുടങ്ങിയ സൈനിക സാന്നിധ്യശബ്ദങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രി 11 മണിയോടെ നിയന്ത്രണ രേഖയിലെ എല്ലാ മേഖലയിലും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജമ്മു, പൂഞ്ച്, രജൗരി മേഖലകളില്‍ ജനജീവിതം സാധാരണ നിലയില്‍ Read More…





