Kerala News

കേരളത്തിൽ കടുത്ത ചൂട്; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിൽ (UV 7) ആണ്. കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യുവി സൂചിക 6 എന്ന ഉയർന്ന നിലയിലെത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഉയർന്ന ചൂടും ശക്തമായ അൾട്രാവയലറ്റ് കിരണങ്ങളും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെയിലത്ത് ജോലി ചെയ്യുന്നവർ, കുട്ടികൾ, പ്രായമായവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെ അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിലെത്തുന്നതിനാൽ, ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദേശിച്ചു. ആവശ്യമായ വെള്ളം കുടിക്കുകയും തണലുള്ള ഇടങ്ങൾ തേടുകയും ചെയ്യുന്നത് അനിവാര്യമാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *