Kerala News

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണം ഉയരുന്നു; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണ തോത് ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാർ (ഇടുക്കി), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് 8 രേഖപ്പെടുത്തി. ഇതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ സൂര്യപ്രകാശവും ഉയർന്ന വികിരണവും കാരണം ഈ പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനിടെ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, Read More…

Kerala News

സംസ്ഥാനത്ത് നാലിടത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; ജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പ്രദേശങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിലാണ് യുവി സൂചിക എട്ട് ആയി ഉയർന്നത്. ഇതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ട് മുതൽ പത്ത് വരെയുള്ളത് ആരോഗ്യപരമായി ഉയർന്ന അപകടസാധ്യതയുള്ള പരിധിയാണെന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമെ ചെങ്ങന്നൂർ, കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലും Read More…

Kerala News

കേരളത്തിൽ കടുത്ത ചൂട്; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിൽ (UV 7) ആണ്. കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യുവി സൂചിക 6 എന്ന ഉയർന്ന നിലയിലെത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂടും ശക്തമായ അൾട്രാവയലറ്റ് കിരണങ്ങളും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Read More…

Kerala News

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ Read More…

Kerala News

മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് കടുത്ത ചൂട് Read More…

Kerala News

അള്‍ട്രാവയലറ്റ് സൂചിക ഉയർന്നു: മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അള്‍ട്രാവയലറ്റ് (UV) സൂചിക ഉയരുന്നതോടെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ മൂന്നാറിൽ അള്‍ട്രാവയലറ്റ് സൂചിക 12 ആയി ഉയർന്നപ്പോൾ, പത്തനംതിട്ടയിലെ കോന്നിയിൽ 11 രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അള്‍ട്രാവയലറ്റ് സൂചിക 8-10 രേഖപ്പെടുത്തി, ഇവിടെ ഓറഞ്ച് അലർട്ട് നിലനില്ക്കുന്നു. വളപ്പില്‍ശാല, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിൽ 6-7 സൂചികയുണ്ട്. ധര്‍മ്മടം, കാസര്‍കോട് Read More…

Kerala News

വെന്തുരുകി കേരളം; പാലക്കാട്, മലപ്പുറം ജില്ലകളിൽ യുവി റെഡ് അലർട്ട്

തിരുവനന്തപുരം: കടുത്ത വേനലേറ്റ് നീങ്ങുന്ന കേരളത്തിൽ അൾട്രാവയലറ്റ് (യുവി) വികിരണ തീവ്രത ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യുവി സൂചിക പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ യുവി സൂചിക 11 ആണ്. പൊതു ജനങ്ങൾക്ക് രാവിലെ 11 മുതൽ ഉച്ചയ്ക്കും 3 മണിക്കും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് (യുവി സൂചിക 8-10) പ്രഖ്യാപിച്ചിരിക്കുമ്പോൾ, Read More…

Kerala News

പൊള്ളിക്കും അൾട്രാവയലറ്റ് വികിരണം! സംസ്ഥാനത്ത് തോത് ഉയർന്നു, ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽക്കാലത്തോടെ സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യരശ്മിയിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളിലും സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളുടെ അടിസ്ഥാനത്തിൽ ദിവസേന സൂചിക പ്രസിദ്ധീകരിക്കുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച സൂചിക അനുസരിച്ച് ഇടുക്കിയിലെ മൂന്നാറും കൊല്ലത്തിന്റെ കൊട്ടാരക്കരയും ഏറ്റവും അപകടകരമായ തോതിൽ (8) എത്തി. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ സൂചിക 7 ആയി രേഖപ്പെടുത്തി. തൃത്താലയിൽ 6 ആയിരുന്നു. മുന്നറിയിപ്പുകൾ:

Kerala News

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈസമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക്‌, നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.