Kerala News

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് കോടതി വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീന്‍ നീക്കിയിട്ടുണ്ട്. അജിത് കുമാറും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ചിരുന്ന രണ്ടു ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം Read More…

Kerala News

എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാനായി നിയമനം, ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും

തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാന്‍ സ്ഥാനം നല്‍കി സര്‍ക്കാര്‍. എക്‌സൈ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക പദവി. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് Read More…

Kerala News

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എം ആർ അജിത് കുമാറിന് തിരിച്ചടി; വിജിലൻസിന്റെ ക്ലീൻ ചിറ്റ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം സ്പെഷൽ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജിലൻസിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് അം​ഗീകരിക്കാനാവില്ലെന്നും, ഈ വിഷയത്തിൽ മുഴുവൻ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനായ നെയ്യാറ്റിൻകര സ്വദേശി നാ​ഗരാജാണ് എഡിജിപി അജിത് കുമാറിനെതിരെ ഹർജി നൽകിയത്. പരാതിക്കാരനായ നാ​ഗരാജിന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. എഡിജിപി എംആർ അജിത് കുമാറിനെതിരെ കീഴുദ്യോ​ഗസ്ഥരായ എസ്പിയും Read More…

Kerala News

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ Read More…

Kerala News Uncategorized

ശബരിമല ഡ്യൂട്ടിയിൽ നിന്ന് അജിത് കുമാറിനെ മാറ്റി ;ശ്രീജിത്തിന് ചുമതല!

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷ ചുമതലയിൽ നിന്ന്എഡിജിപി എംആര് അജിത് കുമാറിനെ മാറ്റി. പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തിന് ചുമതല നല്‍കിയതായി ഡിജിപിയുടെ ഉത്തരവ്. ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഇടപെട്ട്, ആഭ്യന്തരവകുപ്പിനോട് നടപടി ആവശ്യപ്പെട്ടിരുന്നു. ശബരിമല സീസണിലെ ക്രമസമാധാന ചുമതലയില് നിന്ന് അജിത്ത് കുമാറിനെ ഒഴിവാക്കിയത്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സുപ്രധാന യോഗത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്.

Kerala News

എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം

എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

Kerala News

എ.ഡി.ജി.പിയെ കൈവിടാതെ മുഖ്യമന്ത്രി; അജിത്കുമാറിനെതിരെ ഉടൻ നടപടിയില്ല

തിരുവനന്തപുരം: ഇടതുമുന്നണിയോഗത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ, അജിത്ത് കുമാർ എതിരെ നിലപാട് ആവശ്യപ്പെട്ട ഘടകകക്ഷികൾ അമർഷം പ്രകടിപ്പിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിഷയത്തിൽ സഖ്യകക്ഷികൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടും, അന്വേഷണ ഫലം വരുംവരെ നടപടിയില്ലെന്ന നിലപാട് മുഖ്യമന്ത്രിയുടേതായിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവർ അജിത്കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും, ഇപ്പോഴത്തെ തീരുമാനം സംയോജിത നിലപാടിന്റെ സൂചനയാണെന്നാണ് മനസിലാക്കുന്നത്.

Kerala News

അജിത്കുമാർ അവധി പിൻവലിച്ചുള്ള നീക്കം; സർക്കാരിന് കൂടുതൽ സമ്മർദം, കൂട്ട സ്ഥലംമാറ്റം ഒത്തുതീർപ്പിന്റെ ഭാഗമോ?

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ അവധി അപേക്ഷ പിൻവലിച്ച നീക്കം സർക്കാരിന് കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഇന്നത്തെ എൽഡിഎഫ് യോഗത്തിന് മുന്നോടിയായി, അവധി പിൻവലിക്കാൻ അജിത്കുമാർ കത്ത് നൽകിയതാണ് ശ്രദ്ധേയമായത്. ഈ നീക്കത്തിന് സർക്കാർ ഉന്നതരുടെ പിന്തുണയില്ലാതെ ഒരിക്കലും നടപ്പാക്കില്ലെന്നാണ് ചില സിപിഎം നേതാക്കളുടെയും ഘടകക്ഷികളുടെയും വിശ്വാസം. മലപ്പുറം എസ്പി എസ്.ശശിധരൻ അടക്കം ആരോപണ വിധേയരായ ചിലർക്ക് സ്ഥലംമാറ്റം നടപ്പാക്കിയിട്ടും, അജിത്കുമാറിന്റെ സ്ഥാനം അതേസമയം കുലുങ്ങിയിരുന്നില്ല. ഇവരുടെ സ്ഥലംമാറ്റം സർക്കാർ പി.വി. അൻവർ എംഎൽഎയുമായി എത്തിച്ച Read More…

Kerala

പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം

എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം Read More…