തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്. എസ്.സി- എസ്.ടി വിഭാഗങ്ങളും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാൽ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഎം അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കൾ ഉൾപ്പെടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം.വി ഗോവിന്ദൻ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല. ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
കൊറോണ, ഫ്ളൈറ്റ് റദ്ദ് ചെയ്തു, ഫ്ളൈറ്റ് ചാർജും 10000 രൂപയും നൽകുവാൻ വിധി.
കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനെത്തുടർന്ന്, ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി.വി.രാധാകൃഷ്ണനും ഭാര്യ ഭാരതി രാധാകൃഷ്ണനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിൽ പ്രവർത്തിച്ചുവരുന്ന ഒമാൻ എയർവേയ്സിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത് ഹർജിക്കാർ കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ടിക്കറ്റുകളാണ് എടുത്തിരുന്നതു്. കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്ക് യാത്ര ചെയ്തുവെങ്കിലും, അവിടെ നിന്ന് തിരിച്ചുള്ള Read More…
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കുംഭ വിത്ത് മേള തുടങ്ങി മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു
തൃശ്ശൂർ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ കമലഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര് സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മേളയില്‍ കര്‍ഷകരുടെ തനതായ ഉല്‍പ്പന്നങ്ങളുടെയും Read More…
പൗരത്വനിയമം: ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ നരകിക്കണമെന്നോ നിലപാട്: വി.മുരളീധരന്
പൗരത്വനിയമത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് .ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം നഷ്ടമാകുന്നില്ല. അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യന്‍, ഹിന്ദു അടക്കം ആറ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അഭയം നല്‍കുകയാണ് നിയമം ചെയ്യുന്നത്.കേസ് കൊടുത്തും ക്രമസമാധാനം തകര്‍ത്തും കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ നിഷേധിക്കുന്നത് പീഡിപ്പിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ അന്തസോടെ ജീവിക്കാനുള്ള അവകാശമാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമടക്കം അയൽ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടോട്ടെ എന്നാണോ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. അസിയ Read More…