പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രില്‍ 29ന് 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
മണ്ഡലം അടിസ്ഥാനത്തില്‍ സുരക്ഷാസേനയെ വിന്യസിക്കാനും, പ്രത്യേകിച്ച് അതീവസൂക്ഷ്മ പ്രദേശങ്ങളിലും, ഉൾ ഭാഗങ്ങളിലുമായി പ്രദേശ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാന്‍ഡര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന ഉന്നതതല യോഗത്തിലാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഏത് ശ്രമവും കര്‍ശനമായി നേരിടുമെന്നും, ഭയമില്ലാതെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.





