Kerala News

മണ്ണറിവിന്റെ കരുത്തിൽ വിളസമൃദ്ധിക്കായി മാള ബ്ലോക്ക്‌

സംസ്ഥാന മണ്ണ് പര്യ വേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ തൃശൂർ ജില്ല സോയിൽ സർവ്വേ വിഭാഗം, കൃഷിവകുപ്പ്മായി സഹകരിച്ചു മാള ബ്ലോക്കിൽപെട്ട വിവിധ കൃഷി ഭവനുകളിൽ നിന്നുള്ള കർഷകരുടെ മണ്ണ് സാമ്പിൾ ശേഖരിച്ചു സൗജന്യമായി സോയിൽ സർവ്വേ യുടെ ലാബിൽ പരിശോധന നടത്തി. റിസൾട്ട്‌ അടിസ്ഥാനത്തിൽ വള ശുപാർശ നൽകുന്നതിനായി, സോയിൽടെസ്റ്റിംഗ് ക്യാമ്പയിൻ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ബ്ലോക്ക്‌ പ്രസിഡന്റ്‌ പറഞ്ഞു . മണ്ണറിഞ്ഞുള്ള, ശാസ്ത്രീയമായ രാസ ജൈവ വളപ്രയോഗത്തിലൂടെ മാത്രമേ, കൃഷിയിൽ നിന്നുള്ള വിളവും, വരുമാനവും സുസ്ഥിരമായി നിലനിർത്താൻ സാധിക്കുകയുള്ളു എന്ന് മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ഷാന്റി ജോസഫ്അഭിപ്രായപെട്ടു. തദവസരത്തിൽ, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ഡോമിനിക്ക് ജോമോൻ, അധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബാബു, പൊയ്യ പഞ്ചായത്ത്‌ പ്രസിഡന്റ്‌ -ഡെയ്സി തോമസ്, കുഴുർ കൃഷിഓഫീസർ-അശ്വതി, മേത്തല കൃഷി ഓഫീസർ -ആൻസി, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. തൃശൂർ സോയിൽസർവ്വേ ഓഫീസർ -എം. എ. സുധീർ ബാബു, സ്വാഗത പ്രസംഗവും, സോയിൽ സർവ്വേ ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ -ധന്യ. എൻ. എം. പദ്ധതി വിശദീകരണവും, ഫീൽഡ് അസിസ്റ്റന്റ്‌ സതീശൻ .സി. എ. നന്ദിയും രേഖപെടുത്തി. മണ്ണറിവ് കാർഷികാസെമിനാർ,. കേരള കാർഷിക സർവകലാശാല യിലെ മുൻ പ്രൊഫസർ, ഡോ പി. എസ്. ജോണും, സോയിൽ സർവ്വേ ഓഫീസർ, ഹൃദ്യ -കെ. എസ്. ഉം, നയിച്ചു. പരിപാടിയിൽ മാളബ്ലോക്കിലെ, മാള, കുഴുർ, അന്നമ്മനട, ആളൂർ, പൊയ്യ, കൊടുങ്ങല്ലൂർ, മേത്തല, എന്നിവിടങ്ങളിൽ നിന്നുള്ളകർഷകർ ഉദ്യോഗസ്ഥർ തുടങ്ങി നൂറിൽ ഏറെയാളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *