India News Politics

പശ്ചിമബംഗാളിൽ വോട്ടെണ്ണലിന് അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനായി 165 അധിക വോട്ടെണ്ണൽ ഉദ്യോഗസ്ഥരേയും നിരീക്ഷകരേയും 77 പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

കൗണ്ടിംഗ് ഹാളുകളിൽ നടക്കുന്ന നടപടികൾ നിരീക്ഷിക്കാൻ അധിക കൌണ്ടിംഗ് ഒബ്സർവേഴ്സ് ചുമതല വഹിക്കും. കൌണ്ടിംഗ് കേന്ദ്രങ്ങളുടെ പുറത്തുള്ള സുരക്ഷയും നിയമ-ക്രമ സംവിധാനവും പൊലീസ് ഒബ്സർവേഴ്സ് മേൽനോട്ടം വഹിക്കും.

ക്യുആർ കോഡ് അടിസ്ഥാനത്തിലുള്ള ഐഡി പരിശോധന, കൗണ്ടിംഗ് ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം തുടങ്ങിയ കർശന മാർഗനിർദേശങ്ങളും കമ്മീഷൻ നടപ്പിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *