Kerala News Politics

ഗണ്‍മാന്‍മാരുടെ രക്ഷാപ്രവര്‍ത്തനം: അഞ്ച് പൊലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും


നവകേരോള യാത്രക്കിടെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ ഉടന്‍ നടപടിയെടുക്കും. ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ഉത്തരവ്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. വധശ്രമം ഉള്‍പ്പെടുന്ന കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് ലഭിക്കുന്ന വിവരം. എഡിജിപി എം ആര്‍ അജിത് കുമാറിനോട് ഈ വിഷയത്തില്‍ വിശദീകരണം എസ്‌ഐടി തേടും. വിശദീകരണം തൃപ്തിയല്ലെങ്കി നടപടിയുണ്ടായേക്കും.

അതിനിടെ സന്ദീപും, അനില്‍കുമാറും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് മുമ്പാകെ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയാണ് തങ്ങളുടെ ജോലിയെന്നും അതാണ് തങ്ങള്‍ ചെയ്തതെന്നുമാണ് ജാമ്യാപേക്ഷയില്‍ നല്‍കിയിരിക്കുന്നത്. ലോക്കല്‍ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധം നിയന്ത്രിക്കാനായി ഇടപെട്ടതെന്നും ഗണ്‍മാന്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *