തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര് ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ, സ്പീക്കർ എ.എൻ. ഷംസീർ സത്യവാചം ചൊല്ലിക്കൊടുത്തു. ആദ്യം പ്രദീപ്, പിന്നീട് രാഹുൽ മാങ്കൂട്ടത്ത് സത്യവാചം ചൊല്ലി.
ഇത് രണ്ടാം തവണയാണ് യുആർ പ്രദീപ് എംഎൽഎയാകുന്നത്. കന്നി വിജയം നേടിയ രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, വിവിധ മന്ത്രിമാരും, എ.കെ. ആന്റണിയും സംബന്ധിച്ചു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൂടാതെ, 2016-ലെ തെരഞ്ഞെടുപ്പിലെ റെക്കോർഡ് ഭൂരിപക്ഷം മറികടക്കുകയും ചെയ്തു.
ചേലക്കരയിൽ 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിപക്ഷ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ തോല്പ്പിച്ച്, സിപിഎമ്മിലെ യുആർ പ്രദീപ് വിജയിച്ചു.





