Kerala News

മാവേലിക്കര മുൻ എംഎൽഎ എം. മുരളി അന്തരിച്ചു; രാഷ്ട്രീയ രംഗത്തിന് വലിയ നഷ്ടം

കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം. മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പതിവ് ആരോഗ്യ പരിശോധനയ്ക്കായി എത്തിയതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിച്ചു. നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ എം. മുരളി 1991-ലാണ് ആദ്യമായി വിജയിച്ചത്. തുടർന്ന് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയം നേടി. 2011-ൽ കായംകുളം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയം നേരിട്ടിരുന്നു. ജനകീയ പ്രവർത്തന ശൈലിയിലൂടെ മണ്ഡലത്തിൽ ഉറച്ച രാഷ്ട്രീയ സാന്നിധ്യം സ്ഥാപിച്ച നേതാവായിരുന്നു അദ്ദേഹം. Read More…

Kerala News

മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് രാജുവിന്റെ കുടുംബം

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സിപിഐ പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് കുടുംബം. കുടുംബത്തിന്റെ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജുവിന് സിപിഐയിൽ നിന്ന് നീതി കിട്ടിയില്ലെന്നും, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും, പാർട്ടി തിരിച്ചുവരാനുള്ള അവസരം നല്‍കുന്നതിൽ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി. രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി Read More…

Kerala News

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ അവഗണന: ഡൽഹിയിൽ എൽഡിഎഫിന്റെ രാപകൽ സമരം ഇന്ന് തുടങ്ങും

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ എൽഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് ആരംഭിക്കും. പാർലമെന്റിന് മുന്നിലാണ് സമരം നടക്കുക. രാവിലെ ഒമ്പതിന് കേരളാ ഹൗസിൽ നിന്ന് പ്രതിഷേധജാഥ പുറപ്പെടും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ എന്നിവരും എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളിൽ Read More…

Kerala News

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്. കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എല്‍.എയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂര്‍ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ റിമാന്‍ഡിന് Read More…

Kerala News

രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിനൊടുവിൽ സ്പീക്കറുടെ വിശദീകരണം

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…

Kerala News

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ, യുആർ പ്രദീപ് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര് ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ, സ്പീക്കർ എ.എൻ. ഷംസീർ സത്യവാചം ചൊല്ലിക്കൊടുത്തു. ആദ്യം പ്രദീപ്, പിന്നീട് രാഹുൽ മാങ്കൂട്ടത്ത് സത്യവാചം ചൊല്ലി. ഇത് രണ്ടാം തവണയാണ് യുആർ പ്രദീപ് എംഎൽഎയാകുന്നത്. കന്നി വിജയം നേടിയ രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, വിവിധ മന്ത്രിമാരും, എ.കെ. ആന്റണിയും സംബന്ധിച്ചു. പാലക്കാട് രാഹുല്‍ Read More…