പാലക്കാട്: ദേവാശ്രയത്തിലെ കുട്ടികൾക്ക് അവിസ്മരണീയമായ ക്രിസ്മസ് ആഘോഷം ഒരുക്കി ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ. തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായാണ് ടിഐഎസ്ടിയിലെ കുട്ടികളും അധ്യാപകരും ഒപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ദേവാശ്രയത്തിലെത്തിയത്. കേക്ക് മുറിച്ചും പാട്ടും നൃത്തവും ഉച്ചഭക്ഷണവുമായി ദേവാശ്രയത്തിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം കളറാക്കിയാണ് സംഘം മടങ്ങിയത്. പതിവ് ക്രിസ്മസ് ആഘോഷങ്ങൾക്ക് അപ്പുറത്ത് എന്തു ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് ദി ഇൻറർനാഷ്ണൽ സ്കൂൾ ഓഫ് തൃശൂരിലെ വിദ്യാർത്ഥികൾ ദേവാശ്രയത്തിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കാം Read More…
Tag: rahul
രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിനൊടുവിൽ സ്പീക്കറുടെ വിശദീകരണം
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ, യുആർ പ്രദീപ് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര് ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ, സ്പീക്കർ എ.എൻ. ഷംസീർ സത്യവാചം ചൊല്ലിക്കൊടുത്തു. ആദ്യം പ്രദീപ്, പിന്നീട് രാഹുൽ മാങ്കൂട്ടത്ത് സത്യവാചം ചൊല്ലി. ഇത് രണ്ടാം തവണയാണ് യുആർ പ്രദീപ് എംഎൽഎയാകുന്നത്. കന്നി വിജയം നേടിയ രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, വിവിധ മന്ത്രിമാരും, എ.കെ. ആന്റണിയും സംബന്ധിച്ചു. പാലക്കാട് രാഹുല്‍ Read More…