
ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര ശ്രീമഹാദേവ ക്ഷേത്രത്തിൽ പതിനൊന്നു ദിവസമായി നടന്നു വന്നിരുന്ന ഭക്തി സാന്ദ്രമായ നവീകരണ കലശ ചടങ്ങുകൾക്ക് കർപ്പൂരാദി സഹസ്ര കലശത്തോടെ സമംഗളം പരിസമാപ്തിയായി. കലശപൂർണതയുടെ നിറവിൽ തലക്കോട്ടുകര ശ്രീമഹാദേവന് ഇന്ന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെയും, ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് എക്സ് എം എൽ എ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എം കെ അശോക് കുമാർ അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി ബി സാബു, അസി.മാനേജർ എം. ഹരിദാസ്, ദേവസ്വം ഇൻസ്പെക്ടർ കെ.പി.അഭിൻ, മറ്റ് ദേവസ്വം ജീവനക്കാർ, ക്ഷേത്രം ക്ഷേമസമിതി, മാതൃസമിതി അംഗങ്ങൾ ഭക്ത ജനങ്ങൾ എന്നിവർ സന്നിഹിതരായി.




