മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും മാനിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്, കസവ് ഓണം . ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിന് മലയാളി വസ്ത്ര ശൈലിയുടെ അഭിമാനമായ കസവിന്റെ ആർട്ട് ടെയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.
കസവ് ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നു ഈ വിമാനം ബുധനാഴ്ച കൊച്ചിയിൽ ഇറങ്ങി.ക്യാബിൻ ക്രൂ ഒഴികെയുള്ള ജീവനക്കാർ കസവ് വസ്ത്രത്തിൽ എത്തി, വിമാനത്തിനരികിൽ അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.യാത്രക്കാരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചത് മറ്റൊരു പുതിയ അനുഭവമാക്കി.
180 യാത്രക്കാരെ കയറ്റിക്കൊണ്ടുള്ള ഈ വിമാനം, മലയാളികളുടെ പൈതൃകത്തോടുള്ള സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി മാറി.