താര സംഘടനയായ ‘അമ്മ’യിൽ തർക്കങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെടുന്നു. 20ഓളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനായി ഫെഫ്ക (ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) യെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. താരങ്ങൾ ഫെഫ്കയിൽ അഫിലിയേഷൻ ആവശ്യപ്പെട്ടെങ്കിലും, ഫെഫ്കയ്ക്ക് അത് സാധ്യമല്ലെന്ന് ബോധിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ‘അമ്മ’യുടെ മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, ‘അമ്മ’യുടെ ഒരു ഭാരവാഹിയും ഫെഫ്കയെ സമീപിച്ചിട്ടില്ലെന്നും ‘അമ്മ’ ഒരു ചാരിറ്റബിൾ സംഘടനയായി തുടരുകയും അടുത്ത തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
‘അമ്മ’യിലെ സംഘർഷങ്ങൾ, ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയാണ് സജീവമായത്. 500-ൽ കൂടുതൽ അംഗങ്ങളുള്ള ‘അമ്മ’യിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനും രാജിവച്ചതിനെ തുടർന്ന് സംഘടനയിലെ പിളർപ്പുകൾ വലിയ ചര്‍ച്ചയാകുകയായിരുന്നു.