ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച്ഡബ്ല്യുസിസി സമർപ്പിച്ച ആവശ്യം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വരാതിരിക്കണമെന്ന അവകാശവാദം ഉന്നയിച്ച ഡബ്ല്യുസിസി, കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികള്‍ ആവശ്യപ്പെട്ടു.
മൊഴിനല്കിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണം.
പ്രമുഖ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. സിനിമാ മേഖലയിലെ നയങ്ങളും ചർച്ചകളില്‍ ഉള്‍പ്പെടുത്തി.
അതേസമയം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടുകള്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തി. “അസോസിയേഷന്റെ പ്രവർത്തനം നിക്ഷിപ്ത താൽപര്യക്കാർക്ക് മാത്രമായി മാറി,” എന്ന് സാന്ദ്ര ആരോപിച്ചു.