സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിന് തുടക്കം കുറിച്ച്, പ്രധാന വേദിയായ സൂര്യകാന്തിക്ക് മുമ്പിൽ കലോത്സവ കൊടി ഉയർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് കൊടിമരത്തിൽ പതാക ഉയർത്തിയതോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഔപചാരിക തുടക്കമായി. മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് സെറ്റ് ഊർജം പകർന്നു. തൃശൂരിൻ്റെ സാംസ്കാരിക പൈതൃകവും Read More…
കണ്ണൂർ: പുതിയകാല പത്രപ്രവർത്തകർ മുതിർന്ന പത്രപ്രവർത്തകരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഫലം എന്നതിനപ്പുറം സമൂഹത്തെ നേരായ വഴിക്ക് നയിച്ച സാമൂഹിക പ്രവർത്തകരായിരുന്നു മുതിർന്ന പത്രപ്രവർത്തകർ. അവർ പ്രതിസന്ധികളോട് പൊരുതി നേടിയവരാണ്. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ നേതൃത്വം സർക്കാരിന് മുന്നിൽ സമർപ്പിച്ച പെൻഷൻ വർധന, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് Read More…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,575 രൂപയാണ് വില. പവന് 1,08,600 രൂപയായി. അതെസമയം 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം ഗ്രാമിന് 11,215 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 89,720 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹1,960 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു. വിപണി സൂചന: Read More…