Kerala News

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രു.6 ന്

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവസ്വം താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രമാണിച്ച് അന്നേ ദിവസം രാവിലെ 11.30 മുതൽ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് നേരാം. പറ നിരക്കുകൾ ചുവടെ ചേർക്കുന്നു.

  1. നെൽപ്പറ-Rs.300/-
  2. അരിപ്പറ-Rs.600/-
  3. പൂപ്പറ-Rs.800/-
  4. മലർപ്പറ-Rs.300/-
  5. കുങ്കുമപ്പറ-Rs.2,700/-
  6. അവിൽപ്പറ-Rs.700/-
  7. മഞ്ഞൾപ്പറ-Rs.4,500/- താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യങ്ങൾ ഏർപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *