ആർട്ട് ഓഫ് ലിവിങ്ങിൻ്റെ 45ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിനിടെ ധ്യാൻ മന്ദിറും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിനായി ആർട്ട് ഓഫ് ലിവിങ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ ശക്തിയും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹം സർക്കാരിനേക്കാൾ ശക്തമാണെന്നും രാജ്യനിർമാണത്തിൽ ജനപങ്കാളിത്തം നിർണായകമാണെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.





